പത്തനംതിട്ട ജില്ലാ തദ്ദേശ അദാലത്ത് വെള്ളിയാഴ്ച (ആഗസ്റ്റ് 9), ഓൺലൈൻ അപേക്ഷകൾ തിങ്കളാഴ്ച (ആഗസ്റ്റ് 5) വരെ

പത്തനംതിട്ട ജില്ലാ തദ്ദേശ അദാലത്ത് വെള്ളിയാഴ്ച (ആഗസ്റ്റ് 9),  ഓൺലൈൻ അപേക്ഷകൾ തിങ്കളാഴ്ച (ആഗസ്റ്റ് 5) വരെ
Aug 3, 2024 11:08 AM | By Editor

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തുകൾക്ക് ആഗസ്റ്റ് 7ന് തുടക്കമാവും. ജില്ലാ തലത്തിലും, തിരുവനന്തപുരം കൊച്ചി കോഴിക്കോട് കോർപറേഷൻ തലത്തിലുമാണ് പൊതുജന പരാതികളും നിവേദനങ്ങളും തീർപ്പാക്കാനുള്ള അദാലത്തുകൾ നടക്കുന്നത്. അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് 7ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പത്തനംതിട്ട ജില്ലാ അദാലത്ത് ആഗസ്റ്റ് 9 വെള്ളിയാഴ്ച പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും

. www.adalat.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ അദാലത്തിലേക്ക് മുൻകൂർ അപേക്ഷ നൽകാം. അദാലത്ത് ദിവസം നേരിട്ട് കേന്ദ്രത്തിലെത്തി പൊതുജനങ്ങൾക്ക് പരാതികളും നിവേദനങ്ങളും സമർപ്പിക്കാനും സൌകര്യമുണ്ട്. മുൻകൂർ ലഭിച്ച അപേക്ഷകൾ എല്ലാ ഉദ്യോഗസ്ഥ തല പരിശോധനകളും പൂർത്തിയാക്കിയാകും അദാലത്തിലേക്ക് എത്തുക. വെള്ളിയാഴ്ച നാല് മണി വരെ പത്തനംതിട്ട ജില്ലാ അദാലത്തിൽ പരിഗണിക്കുന്നതിനായി 88 അപേക്ഷകളാണ് ലഭിച്ചത്.

തിങ്കളാഴ്ച (ആഗസ്റ്റ് 5) വരെ പത്തനംതിട്ട ജില്ലാ അദാലത്തിലേക്കുള്ള അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും. പരമാവധി പരാതികൾക്ക് അദാലത്ത് ദിവസം തന്നെ പരിഹാരം ലഭിക്കുന്ന നിലയിലാണ് സൌകര്യം ഒരുക്കിയിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ശരിയായ നിലയിൽ അപേക്ഷ നൽകിയിട്ടും സമയപരിധിക്കകം സേവനം ലഭിച്ചിട്ടില്ലെങ്കിൽ അദാലത്തിനെ സമീപിക്കാം. ഇതോടൊപ്പം വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ പൊതുവായ പരാതികളും അദാലത്ത് സമിതി പരിഗണിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളും സമർപ്പിക്കാൻ അവസരമുണ്ട്.

കെട്ടിട നിർമ്മാണ പെർമ്മിറ്റ് പൂർത്തീകരണം ക്രമവത്കരണം, വ്യാപാര വാണിജ്യ സേവന ലൈസൻസുകൾ, ജനന മരണ വിവാഹ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതുസൌകര്യങ്ങൾ, ആസ്തി പരിപാലനം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെ കാര്യക്ഷമത എന്നീ വിഷയങ്ങളിലുള്ള പരാതികളാണ് നൽകാനാവുക. അതേസമയം ലൈഫ്, അതിദാരിദ്ര്യ നിർമാർജന പദ്ധതി എന്നിവയിലേക്കുള്ള പുതിയ അപേക്ഷകളോ, ജീവനക്കാരുടെ സർവീസ് വിഷയങ്ങളോ അദാലത്തിൽ പരിഗണിക്കില്ല.

District Local Adalat

Related Stories
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട  ഇന്ന് തുറക്കും

Aug 16, 2025 10:52 AM

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന്...

Read More >>
സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

Aug 15, 2025 01:11 PM

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം പൊ​ലീ​സ്

സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ചു​ക​ട​ന്ന കു​ട്ടി​ക്കള്ള​ന്മാ​രെ വി​ദ​ഗ്ദ്ധ​മാ​യി വ​ല​യി​ലാ​ക്കി പ​ന്ത​ളം...

Read More >>
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ  സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

Aug 15, 2025 11:33 AM

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം...

Read More >>
സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

Aug 14, 2025 04:12 PM

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്

സംസ്ഥാന സർക്കാരിന്‍റെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് മനുവിന്...

Read More >>
തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി

Aug 14, 2025 03:00 PM

തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി

തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന...

Read More >>
 ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 14, 2025 12:19 PM

ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ...

Read More >>
Top Stories